നേരത്തെ നിശ്ചയിച്ച പ്രകാരം ഗവ. DMLT യുടെയും BSS ന്റെയും ആർട്സ് ക്ലബ്, സയൻസ് ക്ലബ്, ക്വിസ് ക്ലബ് ഉദ്ഘാടനം ശബരിഗിരി ഡെവലപ്പ്മെന്റ് ഡയറക്ടർ ശ്രീ. അരുൺ ദിവാകർ സാറിന്റെ നേതൃത്വത്തിൽ 22/07/2022 വെള്ളിയാഴ്ച 10.30am നു ശബരിഗിരി ഡെവലപ്പ്മെന്റ് സെന്ററിൽ വച്ചു നടത്തപ്പെടുകയുണ്ടായി. പ്രസ്തുത പരിപാടിയിൽ BSS ന്റെ HOD ആയ Mrs. Rachal ക്ലബ്ബിനെയും അതിന്റെ പുരോഗതിക്കായി ചെയ്യണ്ട കാര്യങ്ങളെയും കുറിച്ച് സംസാരിക്കുകയുണ്ടായി. DMLT സയൻസ് ക്ലബ്ബിന്റെ ഇൻചാർജ് Mrs. ജിജിയും അനുബന്ധ വിദ്യാർഥികളും വിവിധ പരിപാടികൾ അവതരിപ്പിക്കുകയും ഭാവിയിലേക്കുള്ള പരിപാടിയെക്കുറിച്ചു പറയുകയും ഉണ്ടായി. അതിനുശേഷം BSS ന്റെയും DMLT യുടെയും ആർട്സ് ക്ലബ്ബുകളുടെ ഉദ്ഘാടനവും വിവിധ പരിപാടികളും ക്ലബ് ഇൻചാർജുകളായ Mrs. അഞ്ജലിയുടെയും Mr. വിഷ്ണുവിന്റെയും നേതൃത്വത്തിൽ ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികൾ അവതരിപ്പിച്ചു . പിന്നീട് ക്വിസ് ക്ലബ്ബിന്റെ ഉദ്ഘാടനവും, അതിന്റെ ഇൻചാർജ് ആയ Mrs. ലിൻസിയും വിദ്യാർഥികളും ചേർന്ന് നടത്തപ്പെട്ടു.
പ്രസ്തുത പരിപാടിയിൽ BSS ലെയും DMLT യിലെയും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തപ്പെട്ട കലാവിരുന്നുകളായ ഡാൻസ്, നാടൻപാട്ടുകൾ, ക്വിസ് പ്രോഗ്രാം,കവിത എന്നിവ എല്ലാവരും ഒരുപോലെ ആസ്വദിക്കുകയും അതോടൊപ്പം ഇനി വരാനിരിക്കുന്ന എല്ലാ ക്ലബ് മീറ്റിംഗുകളിലും നടത്താനിരിക്കുന്ന പരിപാടികൾക്ക് ഒരു പ്രചോദനവുമായി. ഡയറക്ടർ നിർദേശിച്ച ഓരോ പുതിയ കാര്യങ്ങൾ ഭാവിയിലെ പരിപാടിയിൽ ക്ലബ് ഇൻചാർജുകളും വിദ്യാർത്ഥികളും അംഗീകരിക്കുകയും നടത്തുവാൻ തീരുമാനിക്കുകയും ചെയ്തു. ഏകദേശം 12.30pm നോടുകൂടി പ്രോഗ്രാമുകൾ പര്യവസാനിക്കുകയും ചെയ്തു.
Team Development Centre.