ഇന്ത്യയുടെ 76-ാം സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി പുനലൂര്‍ ശബരിഗിരി സ്‌കൂളിന്റെയും, കോയമ്പത്തൂര്‍ ക്യാച്ച് സ്പോര്‍ട്സ് അക്കാഡമിയുടെയും നേതൃത്വത്തില്‍ രാജ്യത്തിന്റെ സ്വാതന്ത്രത്തിനായി ജീവത്യാഗം ചെയ്ത വിരയോദ്ധാക്കളുടെ ഓര്‍മ്മയ്ക്കായി രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരെയെും, വിവിധ സേനാവിഭാഗങ്ങളിലെ അംഗങ്ങളെയും, സമൂഹത്തിലെ നാനാവിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് ആഗസ്റ്റ് 13 ശനിയാഴ്ച രാവിലെ 6.30 ന് പുനലൂര്‍ സിറ്റി മാരത്തോണ്‍ ഇളമ്പലില്‍ നിന്നും ആരംഭിച്ച് പുനലൂര്‍ ശബരിഗിരി സ്‌കൂളില്‍ സമാപിക്കുന്ന മെഗാ മാരത്തോണ്‍ മത്സരം സംഘടിപ്പിക്കുകയാണ്. മൂന്ന് കാറ്റഗറികളിലായി നടത്തുന്ന ഈ മാരത്തോണില്‍ എല്ലാ കാറ്റഗറികളിലും ഒന്നു മുതല്‍ മൂന്ന് വരെ സ്ഥാനം നേടുന്ന ആണ്‍/പെണ്‍ വിഭാഗത്തിന് പ്രത്യകം സമ്മാനം നല്‍കുന്നതാണ്. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ഏവര്‍ക്കും പങ്കെടുക്കാം. ഈ മത്സരത്തില്‍ പങ്കെടുത്ത് ഫിനിഷിംഗ് പോയിന്റില്‍ എത്തുന്ന ഏല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റും, മെഡലും നല്‍കുന്നതായിരിക്കും. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ഈ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ് 9585809636, 7010902246, 9446403734.
