ശബരിഗിരി ഡവലപ്മെന്റ് സെന്ററിന്റെ ഓണാഘോഷം വൈവിധ്യമായി

2/09/22 ന് ശബരിഗിരി ഡവലപ്മെന്റ് സെന്ററിൽ വച്ചു ഈ വർഷത്തെ ഓണാഘോഷം നടത്തപെടുകയുണ്ടായി. DMLT യിലേയും BSS ലെയും കുട്ടികൾ സംയുക്തമായി ഓണപരിപാടിയിൽ പങ്കെടുത്തു. അത്തപ്പൂക്കളം ഇട്ടു കൊണ്ടാണ് രാവിലെ ഓണപരിപാടികൾ ആരംഭിച്ചത്. നമ്മുടെ ചെയർമാൻ Dr. VK ജയകുമാർ സർ ഉദ്ഘാടനം നടത്തപെടുകയുണ്ടായി. ഉദ്‌ഘാടനതോടനുബന്ധിച്ച് ചെയർമാൻ ഓണത്തെക്കുറിച്ചു പ്രസംഗിച്ചു. തദവസരത്തിൽ ഡയറക്ടർ അരുൺ ദിവാകർ സർ, Dr. ദിവ്യ അരുൺ, HOD Mrs. റേച്ചൽ എന്നിവർ കുട്ടികൾക്ക് ഓണാശംസകൾ നേരുകയുണ്ടായി. തുടർന്ന് വിവിധയിനം കലാപരിപാടികളായ തിരുവാതിര, നാടൻപാട്ട് ഡാൻസ് , വഞ്ചിപാട്ട്,ഓണപ്പാട്ട്, ഒപ്പന, ഗ്രൂപ്പ്‌ ഡാൻസ്, സ്കിറ്റ് എന്നിവ നടത്തപ്പെട്ടു. ഉച്ചക്ക് വിഭവ സമൃദ്ധമായ ഓണാസദ്യ ഉണ്ടായിരുന്നു. വൈകിട്ട് ഉറിയടിയോടുകൂടി പരിപാടികൾ സമാപിച്ചു.